
കുട്ടികൾ തമ്മിൽ പരിചയപ്പെടാനുള്ള ഒരു ഐസ് ബ്രേക്കിംഗ് ഗെയിം ആയിരുന്നു ആദ്യം. “ബാരങ്കട്ടെ” എന്ന ഈ കളിയിൽ കുട്ടികൾ ആദ്യം കൈകൾ ചേർത്ത് പിടിച്ചു വലിയ ഒരു വട്ടം ഉണ്ടാക്കുകയും “ബാരങ്കട്ടെ” എന്ന വായ്ത്താരിപ്പാട്ടിന് ഒപ്പം രസകരമായ ചലനങ്ങളോടെ ശരീരം അനക്കുക യും ചെയ്യുന്നു. പരസ്പരം ഉള്ള സ്പര്ശനം ആദ്യം കൈ പിന്നീട് തല, തോൾ, മൂക്ക് എന്നിങ്ങനെ പതുക്കെ അടുത്തടുത്ത് വരികയും ഒടുവിൽ വൃത്തം ഒരു പരസ്പര ആലിംഗനത്തോളം ചെറുതാവുകയും ചെയ്യുന്നു. പിന്നീട് എല്ലാവരും വട്ടത്തിൽ ഇരുന്ന് “കൂട്ട് വേണം” എന്ന കളി കളിച്ചു. ഇതും പരസ്പരം അടുക്കാനും പേരുകൾ മനസ്സിലാക്കാനും ഉള്ള ഒരു കളിയായിരുന്നു. കൈകൾ ചേർത്ത് പിടിച്ചും മത്സരിച്ചു സ്ഥലം പിടിക്കാൻ ഓടിയും കുട്ടികൾ ഉത്സാഹത്തോടെ കളിയിൽ പങ്കു ചേർന്നു. അടുത്ത കളി കുറച്ചു കൂടി challenging ആയിരുന്നു. സാൽവിൻ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള സംഖ്യകൾക്ക് അനുസരിച്ചു ചെയ്യേണ്ട കാര്യങ്ങളിടെ ഒരു ലിസ്റ്റ് പറഞ്ഞു. ഒന്ന് എന്ന് പറയുമ്പോൾ വളരെ പതുക്കെ നടക്കുക. രണ്ട് - സാധാരണ വേഗത്തിൽ നടക്കുക , മൂന്ന് വളരെ വേഗത്തിൽ നടക്കുക, നാല് ചാടുക , അഞ്ച് freeze ചെയ്യുക അങ്ങനെ. ഇത് പാടി ...