Body, Space, Collective Movement

Salvin Proposes, Children Disposes! താളത്തിലുള്ള ചലനങ്ങളോടെ, എണ്ണങ്ങൾക്ക് അനുസരിച്ച് ഉള്ള ലളിതമായ ഒരു വ്യായാമം ചെയ്തു കൊണ്ടാണ് രണ്ടാം സെഷൻ തുടങ്ങിയത്. കഴിഞ്ഞ സെഷന്റെ തുടർച്ചയായി ശരീരം, ഇടം എന്ന ദ്വന്ദത്തിലൂടെ കൂടുതൽ സഞ്ചരിക്കുക എന്ന ആശയത്തിൽ ആണ് സെഷൻ പ്ലാൻ ചെയ്തിരുന്നത്. എന്നാ നമുക്ക് കളിച്ചാലോ എന്ന സാൽവിന്റെ ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ആണ് കുട്ടികൾ നൽകിയത്. ബരങ്കട്ടെ , 1234 . കഴിഞ്ഞ പ്രാവശ്യത്തെ കളികൾ വീണ്ടും കളിക്കാനുള്ള കുട്ടികളുടെ ക്ഷണത്തിൽ നിന്നും തഞ്ചത്തിൽ ഒഴിഞ്ഞു മാറി പുതിയ കളിയിലേക്ക് പോകാൻ സാൽവിൻ ശ്രമിച്ചെങ്കിലും കുട്ടികൾ വിട്ടില്ല. ഒടുവിൽ ബരങ്കട്ടെ യും 1234 ഉം തന്നെ എല്ലാവരും കളിച്ചു. അതു രണ്ടും കഴിഞ്ഞ ശേഷം ദ്വീപ് - ഐലൻഡ് എന്ന ഒരു പുതിയ കളി എല്ലാവരും ചേർന്ന് കളിച്ചു. ചുരുങ്ങി ചുരുങ്ങി വരുന്ന ഒരു ദ്വീപിൽ എല്ലാ കളിക്കാരും ഒതുങ്ങി ഒതുങ്ങി നിൽക്കുക എന്ന വെല്ലുവിളി കുട്ടികൾ ആർപ്പു വിളികളോടെ ഏറ്റെടുത്തു. അടുത്തതായി ഫ്രൂട്ട് സാലഡ് എന്ന കളിയായിരുന്നു. ഈ രണ്ടു കളികളും ശരീരം - ഇടം - ഒരുമിച്ചുള്ള ചലനം (body - space - collective movement) എന്ന പ്രമേയത്തിൽ ഊന്നി ഉള്ളതായി...